കർണാടക ബന്ദിൽ പരക്കെ അക്രമം | Oneindia Malayalam

2018-01-25 194

മഹാദയി നദി തര്‍ക്കവുമായി ബന്ധപ്പെട്ട് കന്നഡ കര്‍ഷക സംഘടനകള്‍ കര്‍ണാടകയില്‍ ആഹ്വാനം ചെയ്ത ബന്ദില്‍ പരക്കെ ആക്രമം. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. ബാംഗ്ലൂര്‍ സംഗോളിറായന റെയില്‍വേ സ്റ്റേഷനില്‍ സമരാനുകൂലികള്‍ തീവണ്ടി തടഞ്ഞു. ബാംഗ്ലൂരില്‍ ഓട്ടോയും പ്രതിഷേധക്കാര്‍ കത്തച്ചിട്ടുണ്ട്. മാന്യത പാര്‍ക്കില്‍ തുറന്നു പ്രവര്‍ത്തിച്ച സ്വകാര്യ കമ്പനി പൂട്ടാനുള്ള ശ്രമവും നടന്നിട്ടുണ്ട്. രാവിലെ മുതല്‍ വൈകീട്ട് വരെയാണ് ബന്ദ്. ബിഎംടിസികള്‍ സര്‍വ്വീസ് നടത്തുന്നില്ല. അതേസമയം ബന്ദ് ബാംഗ്ലൂര്‍ മെട്രോയേയും ഭാഗികമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. അതേസമയം ദക്ഷിണ കര്‍ണാടകയില്‍ ബന്ദ് ഒരു രീതിയിലും ബാധിച്ചിട്ടില്ല.ബന്ദിനെ തുടര്‍ന്ന് നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. പലയിടത്തും റോഡുകളില്‍ കല്ലുകള്‍ നിരത്തിയിട്ടും ഗതാഗതം തടയുന്നുണ്ട്. ബാംഗ്ലൂരില്‍ പ്രതിഷേധക്കാര്‍ ഓട്ടോറിക്ഷ കത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.ബന്ദ് പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ അവധി നല്‍കിയിരുന്നു. ഇതിന് പകരമായി സ്കൂളുകള്‍ ശനിയാഴ്ച പ്രവര്‍ത്തിക്കും.വിശ്വേശ്വരയ്യ സാങ്കേതിക സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന ബിരുദാനന്ദര ബിരുദ പരീക്ഷകള്‍ മാറ്റി വെച്ചതായി അറിയിച്ചിരുന്നു.